80 ൻ്റെ നിറവിൽ Epson

80 ൻ്റെ നിറവിൽ Epson

Posted on 23/05/2022

SEIKO EPSON CORPORATION- ഈ വർഷം 80-ാം വാർഷികം ആഘോഷിക്കുകയാണ്. 1942 ൽ മെയ് മാസത്തിലാണ് EPSON ൻ്റെ മുൻഗാമിയായ DAIWA KOGYO LTD സ്ഥാപിതമായത്. തുടർന്നുള്ള 8പതിറ്റാണ്ടുകൾ DNA കൈമാറിക്കൊണ്ട് മികച്ച നിർമ്മാതാവും വിതരണക്കാരനുമായി EPSON വളർന്നു

ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ കുറച്ച് ബ്രാൻഡുകൾക്ക് മാത്രമേയുള്ളു വിജയിക്കാനുള്ള കരുത്തും പ്രതിരോധശേഷിയും. അങ്ങനെ നോക്കുകയാണെകിൽ EPSON ന് അഭിമാനിക്കാൻ കഴിയുന്ന ഒരു വലിയ നാഴികക്കല്ലാണ് ഈ 8 പതിറ്റാണ്ടുകൾ. വാച്ചുകൾക്കായി വികസിപ്പിച്ചെടുത്ത മൈക്രാ മെഷിനിങ്ങ്, പ്രിസിഷൻ പ്രൊസസ്സിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ പരിഷ്ക്കരിക്കുകയും മറ്റ് മേഖലകളിൽ വിന്യസിക്കുകയും ചെയ്തു. ഇത് കമ്പനിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

ഈ നാഴികക്കല്ലിന്റെ സ്മരണക്കായി EPSON ൻ്റെ ആസ്ഥാനമായ ജപ്പാനിലെ സുവയിൽ EPSON MUSUEM ഉദ്ഘാടനം ചെയ്യുകയാണ്. ഈ MUSUEM സന്ദർശകർക്ക് EPSON ൻ്റെ ചരിത്രത്തെയും മുൻകാല ഉൽപ്പന്നങ്ങളെയും കുറിച്ച് അറിയുവാൻ അവസരം നൽകും. 1945 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാക്കിയ യഥാർത്ഥ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Back to All Blogs
Sign Up For Newsletters Be the First to Know. Sign up for newsletter today !